28 October, 2025 03:43:29 PM
തുറവൂരില്‍ കാണാതായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തുറവൂര്‍ (ആലപ്പുഴ): യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പട്ടണക്കാട് 12-ാംവാര്‍ഡ് മേനാശേരി തെക്കേപ്പറമ്പ് സമ്പത്തി(38)നെയാണ് തുറവൂര്‍ ടിഡി ക്ഷേത്രത്തിലെ ആറാട്ടുകുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. സമ്പത്തിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ കഴിഞ്ഞദിവസം പട്ടണക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കുത്തിയതോട് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.







