04 January, 2026 10:52:51 AM


ആലത്തൂരിൽ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം: ബിജെപി പ്രവർത്തകൻ പിടിയിൽ



പാലക്കാട്: ആലത്തൂരിൽ പുറംപോക്കിലെ ഷെഡിൽ ഒറ്റയ്ക്ക് കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകൻ പിടിയിൽ. പൊരുളിപ്പാടം സുരേഷിനെയാണ് പഴനിയിൽ നിന്ന് ആലത്തൂർ പൊലീസ് പിടികൂടിയത്. പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത സുരേഷിൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. നടുറോഡിലിരുന്ന് പരസ്യമായി മദ്യപിച്ചശേഷമായിരുന്നു അതിക്രമം. ഡിവൈഎഫ്‌ഐ ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ച് പാടൂരില്‍ സ്ഥാപിച്ച ഫ്‌ളെക്‌സ് ഇയാളും ബിജെപി പ്രവര്‍ത്തകരായ വിഷ്ണു, അരവിന്ദ് എന്നിവരും ചേര്‍ന്ന് നശിപ്പിച്ചതായി പരാതിയുണ്ട്. ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ദീപ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.

അതേസമയം സുരേഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന വിശദീകരണവുമായി ബിജെപി കാവശേരി പഞ്ചായത്ത് കമ്മിറ്റി വാര്‍ത്തകുറിപ്പ് ഇറക്കിയതിന് പിന്നാലെ പാര്‍ട്ടി ബന്ധം തെളിയിക്കുന്ന ഫോട്ടോകള്‍, പാര്‍ട്ടി ഔദ്യോഗിക പേജില്‍ വന്ന വാര്‍ത്തകളും പുറത്തുവന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957