16 April, 2026 12:10:27 PM
ചിറയിൻകീഴിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; മൂന്ന് പേർക്കെതിരെ കേസ്

ചിറയിൻകീഴ്: ലഹരി മരുന്ന് പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ കായികമായി ആക്രമിച്ച സംഭവത്തിൽ ചിറയിൻകീഴ് പുതുകാരി സ്വദേശികളായ മൂന്ന് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. അഗറസ്, അഗസി, ജ്യോത്സൻ എന്നിവർക്കെതിരെയാണ് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ പരിക്കേൽപ്പിച്ചതിനും കേസെടുത്തത്. എക്സൈസ് ഉദ്യോഗസ്ഥരായ ആരോമൽ, ശരൺ, ഗോകുൽ എന്നിവർക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി അഗറസിന്റെ വീട്ടിൽ നിരോധിത ലഹരി മരുന്നായ എംഡിഎംഎ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എത്തിയത്. പരിശോധനയ്ക്കിടെ രക്ഷപ്പെടാൻ ശ്രമിച്ച അഗറസിനെ തടഞ്ഞ എക്സൈസ് ഉദ്യോഗസ്ഥൻ ആരോമലിനെ പ്രതി ആക്രമിച്ചു.





