21 April, 2026 09:44:31 AM


ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി



തൊടുപുഴ: സഹോദരനെ അനുജന്‍ കുത്തികൊന്നു. ഇടുക്കി പെരിങ്ങാശേരി വെണ്ണിയറി ഈന്തുങ്കല്‍ രാജു ആണ് മരിച്ചത്. 53 വയസ്സായിരുന്നു. അനുജന്‍ ബിജുവിനെ കരിമണ്ണൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിങ്കള്‍ വൈകിട്ട് ആറോടെ പെരിങ്ങാശേരി ബൗണ്ടറിക്ക് സമീപമാണ് സംഭവം.

മദ്യപിച്ചെത്തിയ ബിജു രാജുവിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. വിവരമറിഞ്ഞ് കരിമണ്ണൂര്‍ പൊലീസെത്തി കുത്തേറ്റുവീണു കിടന്ന രാജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേയാണ് രാജു മരിച്ചത്. ബിജു മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു.

തിങ്കളാഴ്ച വെണ്ണിയാനിയിലെ ഒരു വീട്ടിലെ വിവാഹ നിശ്ചയ സ്ഥലത്ത് ബിജു വഴക്കുണ്ടാക്കുകയും നാട്ടുകാര്‍ അറിയച്ചതനുസരിച്ച് പൊലീസ് എത്തി ഇയാളുടെ കയ്യിലിരുന്ന കത്തിപിടിച്ചു വാങ്ങി വീട്ടില്‍ കൊണ്ടു ചെന്നാക്കിയിരുന്നു. വൈകിട്ട് ടൗണിലേക്ക് വന്ന രാജുവിനെ വഴിയില്‍വച്ച് തടഞ്ഞാണ് ബിജു കുത്തിയതെന്ന് കരിമണ്ണൂര്‍ പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940