13 May, 2026 10:31:07 AM
വീട്ടുവളപ്പിലെ മരത്തില്‍ നിന്നും നാരങ്ങ പറിച്ച കുട്ടിയെ ഉടമ തല്ലിക്കൊന്നു

പട്‌ന: ബിഹാറിലെ നളന്ദ ജില്ലയില്‍ വീട്ടുവളപ്പിലെ മരത്തിൽ നിന്നും നാരങ്ങാ പറിച്ച കൗമാരക്കാരനെ വീട്ടുടമ തല്ലിക്കൊന്നു. നളന്ദയിലെ സാരക്കരാവ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതിയുടെ വീട്ടിലെ മരത്തില്‍ നിന്നുമാണ് കുട്ടി നാരങ്ങാ പറിച്ചത്. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്ന് ഗ്രാമവാസികള്‍ പറയുന്നു. അതേസമയം എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് സൂപ്രണ്ട് ഭാരത് സോണി വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സാദാര്‍ ആശുപത്രിയിലേക്ക് മാറ്റി.





