15 May, 2026 08:42:16 PM
യാത്രയിൽ അനാവശ്യ സുരക്ഷ വേണ്ട, റോഡ് ബ്ലോക്ക് ചെയ്യരുത്- വി ഡി സതീശൻ

തിരുവനന്തപുരം: എസ്കോർട്ട് സുരക്ഷാ സന്നാഹങ്ങൾ വേണ്ടെന്ന് അറിയിച്ച് കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. നിലവിലെ സുരക്ഷാ സന്നാഹങ്ങൾ വേണ്ടെന്നും പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഓരോന്ന് വീതം മതിയെന്നുമാണ് അദ്ദേഹം അറിയിച്ചത്. വാഹനവ്യൂഹത്തിൽ ആകെ മൂന്ന് വാഹനങ്ങൾ മാത്രമേ പാടുള്ളൂവെന്ന നിർദേശമാണ് നൽകിയത്. തന്റെ സഞ്ചാരത്തിനായി പൊതുജനങ്ങളെ വഴിയിൽ തടയുന്ന രീതി ഒഴിവാക്കണമെന്നാണ് വി ഡി സതീശന്‍റെ നിർദേശം. പ്രോട്ടോകോൾ അനുസരിച്ച് എസ്കോർട്ട് വാഹനം കൂടി ഉപയോഗിക്കണമെന്ന് നേരത്തെ ആഭ്യന്തരവകുപ്പ് വി ഡി സതീശനെ അറിയിച്ചിരുന്നു. ഇത് ഒഴിവാക്കാൻ ആവില്ലെന്നായിരുന്നു ഡിജിപി അറിയിച്ചത്. ഇതിന് മറുപടിയായിട്ടാണ് തനിക്ക് സുരക്ഷാ സന്നാഹങ്ങൾ വേണ്ടെന്ന് വി ഡി അറിയിച്ചത്.






