20 May, 2026 09:10:33 AM


"കെപിസിസിയെ ചാണ്ടി ഉമ്മൻ നയിക്കട്ടെ"; തിരുവനന്തപുരത്ത് ഫ്ലക്സ്



തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് ചാണ്ടി ഉമ്മനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡ്. കോൺഗ്രസ് തിരുവനന്തപുരത്തിൻ്റെ പേരിൽ "കെപിസിസിയെ ചാണ്ടി ഉമ്മൻ നയിക്കട്ടെ" എന്ന് എഴുതിയ ഫ്ലക്സ് ആണ് സ്ഥാപിച്ചത്. തിരുവനന്തപുരം കേരള സർവകലാശാല ആസ്ഥാനത്തിന് മുമ്പിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ജനകീയ മുഖമാണ് ചാണ്ടിയെന്നും ഫ്ലക്സിൽ പറയുന്നു.

വി.ഡി. സതീശൻ മന്ത്രിസഭയിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് പുതിയ കെപിസിസി പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നത്. മന്ത്രിമാരെ പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ട് ദിവസമായിട്ടും വകുപ്പ് വിഭജനം പൂർത്തിയായിട്ടില്ല. ഇതിൽ തീരുമാനം ആയതിന് ശേഷമായിരിക്കും കെപിസിസി അധ്യക്ഷൻ ആരാകുമെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K