20 May, 2026 10:18:46 AM


ഡല്‍ഹിയില്‍ 22കാരനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു



ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 22കാരന്‍ വെടിയേറ്റ് മരിച്ചു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കേശവ് ചൗക്കില്‍ ഒരു കോളേജിന് സമീപത്തുവെച്ചാണ് അമാനുള്ള ഖുറേഷി എന്ന യുവാവ് വെടിയേറ്റ് മരിച്ചത്. ബൈക്കില്‍ പോവുകയായിരുന്ന അമാനുള്ളയെ തടഞ്ഞുനിര്‍ത്തി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. നിരവധി തവണ സംഘം നിറയൊഴിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തേക്ക് എത്തുമ്പോഴേക്കും യുവാവിനെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941