21 May, 2026 04:24:51 PM
പുൽവാമ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

ഇസ്ലാമാബാദ്: 2019-ലെ പുൽവാമ ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാൻ വെടിയേറ്റ് കൊല്ലപ്പെട്ടു. പാക് അധീന ഏജൻസിയിലെ മുസാഫറാബാദിൽ വെച്ച് അജ്ഞാതരായ അക്രമികൾ വെടിയുതിർത്തതായാണ് റിപ്പോർട്ട്.
പുൽവാമ നിവാസിയായ ബുർഹാൻ്റെ യഥാർത്ഥ പേര് അർജുമന്ദ് ഗുൽസാർ ദാർ എന്നാണ്. ഡോക്ടർ എന്നാണ് ഇയാൾ ഭീകരർക്കിടയിൽ അറിയപ്പെട്ടിരുന്നത്. 2022-ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുർഹാനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
2019-ലെ പുൽവാമ ആക്രമണത്തിൽ 40 ലേറെ സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ ഭീകരർ ചാവേർ ആക്രമണം നടത്തുകയായിരുന്നു.
2019 ഫെബ്രുവരി പതിനാലാം തീയതിയായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം പാകിസ്ഥാനിലെ ഭീകരസംഘടനയായ ജെയ്‌ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു.






