22 May, 2026 10:16:19 AM


സ്ത്രീ സൗജന്യയാത്ര: കെഎസ്ആർടിസിയ്ക്ക് നഷ്ടം വരിക 112 കോടി രൂപയെന്ന് റിപ്പോർട്ട്



തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീ സൗജന്യയാത്ര സംബന്ധിച്ച റിപ്പോർട്ട് ഗതാഗത സെക്രട്ടറിക്ക് കൈമാറി. മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ 112 കോടി രൂപയെന്നാണ് കെഎസ്ആർടിസി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. ഓർഡിനറി ബസ്സിൽ മാത്രം നടപ്പിലാക്കിയാൽ 57 കോടിയുടെയും സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ 65 കോടിയുടെയും നഷ്ടമെന്നുമാണ് റിപ്പോർട്ട്.

തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ യുഡിഎഫിൻ്റെ പ്രധാന ഗ്യാരൻ്റികളിലൊന്നായിരുന്നു കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വി.ഡി. സതീശൻ ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. കൂടുതൽ വിശദാംശങ്ങൾ പിന്നെ അറിയിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308