22 May, 2026 12:20:26 PM


തലയോലപ്പറമ്പിൽ ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു



തലയോലപ്പറമ്പ്: പൊതി റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നും ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. തലയോലപ്പറമ്പ് ഉമ്മാം കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന കുറ്റിപ്പാലയ്ക്കൽ വീട്ടിൽ സുലൈമാൻ്റെ മകൻ സമീർ (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. എറണാകുളത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിനാണ് തട്ടിയത്. തലയോലപ്പറമ്പ് സബ് ഇൻസ്പെക്ടർ പി.എസ് സുധീരൻ്റെ നേതൃത്വത്തിൽ തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K