18 July, 2026 04:20:07 PM


വൈക്കത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു



വൈക്കം: കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങി മരിച്ചു.കുട വെച്ചൂർ ദേവിവിലാസം സ്കൂൾ 9-ാം ക്ലാസ് വിദ്യാർഥി കൂവം അച്ചുതാലത്തിൽ വേണുവിൻ്റെ മകൻ അശ്വിൻ (14) ആണ് മരിച്ചത്. ഉല്ലല കാളിശ്വേരം ക്ഷേത്രക്കുളത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. കുളിക്കാൻ ഇറങ്ങിയ അശ്വിൻ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. മറ്റ് കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി രക്ഷിക്കാൻ ശ്രമം നടത്തി. തുടർന്ന് വൈക്കത്ത് നിന്നും ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ച് വരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933