15 September, 2026 12:42:49 PM
യൂട്യൂബർ തംബുരുവിനെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വൈക്കം: യൂട്യൂബർ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനി കട്ടത്തറ വീട്ടില്‍ തംബുരു(36)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. മകള്‍ വൈകിട്ട് സ്‌കൂള്‍ കഴിഞ്ഞ് വന്നപ്പോഴാണ് മരണവിവരം അറിയുന്നത്. വിവാഹമോചിതയായ ഇവര്‍ 13 കാരിയായ മകളോടൊപ്പം പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. വൈക്കം പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. നാടൻ മൽസ്യ ബന്ധന രീതിയെ അവലംബിച്ചുള്ള ഫിഷറീസ് ക്യൂൻ തംബുരുവെന്ന പേരിലുള്ള ഇവരുടെ യൂട്യൂബ് ചാനൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.





