20 November, 2026 06:51:59 PM


ആത്മഹത്യക്കെതിരായ ബോധവത്കരണത്തിന്‍റ അംബാസഡറായി വൈക്കം വിജയലക്ഷ്മി



കോട്ടയം: ഗായിക വൈക്കം വിജയലക്ഷ്മിയെ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്‍റെ ആത്മഹത്യാ പ്രതിരോധ ബോധവത്കരണ പരിപാടിയായ മധുരം ജീവിതത്തിന്‍റെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. ആത്മഹത്യക്കെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി ബ്‌ളോക്ക് പഞ്ചായത്തിന്‍റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.  

ജില്ലാ പഞ്ചായത്തംഗങ്ങളായ ആനന്ദ്  ബാബു, എം.കെ രാജേഷ്, വിജയമ്മ ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.ഡി. ജോർജ്, ബിന്ദു അജി, ആരതി രമേശൻ, എസ്. ബിജു, കെ.ജി രാജു, ലിജി സലഞ്ച്‌രാജ്, കെ.ജെ. സണ്ണി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗീത സോമൻ, സ്ഥിരം സമിതി അധ്യക്ഷരായ പി വി. ഹരിക്കുട്ടൻ, ടി.എൻ. സിബി, പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.ജെ. സെബാസ്റ്റ്യൻ, ഹൈമി ബോബി, സുകന്യ സുകുമാരൻ, അഡ്വ. എം.ജി. രഞ്ജിത്, ജീന തോമസ്, സുമേഷ് നാട്ടറിവ്, കെ.വി. രഞ്ജന, പി.എസ്. നൗഫൽ വൈക്കം, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കിൾ പ്രഭാകരൻ, സൈക്യാട്രിസ്റ്റ്  ഡോ ജി. രൂപശ്രീ, ഇടയാഴം ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ കെ.ബി. ഷാഹുൽ, ശിശുവികസന പദ്ധതി ഓഫീസർ കെ. മൃദുല എന്നിവർ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924