21 August, 2026 07:08:05 PM


ദേശീയ നേത്രദാന പക്ഷാചരണം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു



കോട്ടയം: ദേശീയ നേത്രദാന പക്ഷാചരണത്തിന്‍റെ  ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തി ഏഴുമാംതുരുത്ത്  എസ്എൻഡിപി ഹാളിൽ സംസ്ഥാന ജലവിഭവ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിച്ചു.  കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. റോയ് ജോർജ് വെട്ടിക്കതടത്തിൽ അധ്യക്ഷത വഹിച്ചു.
 
ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ എട്ടുവരെ നേത്ര ദാന പക്ഷം  ആചരിക്കുന്നതിൻെ ഭാഗമായാണ്
ജില്ലാ മെഡിക്കൽ ഓഫീസിന്‍റെയും കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്‍റെയും ദേശീയ അന്ധത കാഴ്ച വൈകല്യ പദ്ധതി കോട്ടയം യൂണിറ്റിൻറെയും സംയുക്താഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ. മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. സന്തോഷ് കുമാർ നേത്രദാന സന്ദേശം നൽകി. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോബി മുണ്ടക്കൻ നേത്രദാന പ്രതിജ്ഞ ചൊല്ലി. ജില്ലാ പഞ്ചായത്ത് അംഗം കുമാരി ആൻ മരിയ ജോർജ് രക്തദാന സമ്മതപത്രം സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ വർഗീസ് രക്ത ഗ്രൂപ്പ് നിർണയം പരിപാടി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടോമി പ്രാലടി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനു സാവിയോ, ഗ്രാമപഞ്ചായത്തംഗം പി. ഡി ബാബു,  ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സാം സാവിയോ, കടുത്തുരുത്തി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ, ഡോ. പി.എസ്. സുശാന്ത്, തലയോലപ്പറമ്പ് കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ഹെൽത്ത് സൂപ്പർവൈസർ കെ കെ. സജി എന്നിവർ പ്രസംഗിച്ചു.

  കോട്ടയം ജനറൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. അനു ആൻറണി ബോധവത്കരണ ക്ലാസിനും, മെഡിക്കൽ ക്യാമ്പിനു നേതൃത്വം നൽകി. നേത്രരോഗ നിർണയ ക്യാമ്പിൽ 163 പേർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ജീവിതശൈലി രോഗ ക്ലിനിക്കും രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും സംഘടിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912