22 May, 2026 04:28:37 PM
അവയവദാനത്തിനായി വ്യാജരേഖ ചമച്ച കേസ്; കോട്ടയം സ്വദേശിനി പിടിയിൽ

കൊച്ചി: അവയവദാനത്തിനായി വ്യാജരേഖ ചമച്ച കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. കോട്ടയം സ്വദേശിനി മായയാണ് അറസ്റ്റിലായത്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. റാക്കറ്റിന് വേണ്ടി മായ വ്യാജ രേഖ ചമച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലീസ് ഇതുവരെ 4 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മായ റാക്കറ്റിൽ നിന്നും പണം കൈപ്പറ്റിയെന്നും പൊലീസിന് തെളിവ് ലഭിച്ചിരുന്നു.






