23 May, 2026 08:10:14 PM
മന്ത്രി കെ എം ഷാജിക്കെതിരേ അധിക്ഷേപ പരാമർശം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയെ സാമൂഹികമാധ്യമത്തിലൂടെ ആക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പൊലീസ് സ്‌റ്റേഷനിലെ സിപിഒ സുജിത്തിനെ സസ്പെൻഡ് ചെയ്തു. കാസർകോട് ജില്ലയിലെ 'പൊലീസ് ഫ്രണ്ട്‌സ്' എന്ന വാട്സാപ്പ് ഗ്രൂപ്പിലായിരുന്നു സുജിത്തിന്റെ വിവാദസന്ദേശം. ഡിവൈഎസ്പിമാർ ഉൾപ്പെടെ അംഗങ്ങളായുള്ള ഗ്രൂപ്പ് ആയിരുന്നു ഇത്. സന്ദേശത്തിൽ കെ എം ഷാജിയെ വർഗീയവാദി എന്നാണ് സുജിത്ത് വിശേഷിപ്പിച്ചത്. ആദ്യം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് സുജിത്ത് പിന്നീട് വാട്സാപ്പ് ഗ്രൂപ്പിലേക്കും പങ്കുവെക്കുകയായിരുന്നു. സന്ദേശം വിവാദമായതോടെയാണ് നടപടി.






