23 May, 2026 09:14:35 PM


വാക്കുതർക്കത്തിനിടെ അബദ്ധത്തിൽ അച്ഛന്റെ അടിയേറ്റു, ചികിത്സയിലായിരുന്ന 17കാരൻ മരിച്ചു



മലപ്പുറം : വാക്കുതർക്കത്തിനിടെ അബദ്ധത്തിൽ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന 17കാരൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ശ്യാം ആണ് മരിച്ചത്. അച്ഛൻ ശബരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വാക്കുതർക്കത്തിനിടയിൽ ശ്യാമിന്റെ തലയിൽ അബദ്ധത്തിൽ അടിയേൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ അച്ഛൻ ശബരി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്നു വൈകിട്ടോടെയാണ് മരിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918