25 May, 2026 08:12:23 PM


ഓട്ടോയിൽ കൊണ്ടു നടന്ന് കഞ്ചാവ് വിൽപ്പന; ആലുവയിൽ 59കാരൻ പിടിയിൽ



കൊച്ചി: ആലുവയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വയോധികൻ പിടിയിൽ. ആലുവ തുരുത്ത് കുരിക്കലകത്തോട്ട് വീട്ടിൽ നസീർ (59) ആണ് പിടിയിലായത്. ഓട്ടോറിക്ഷയിൽ കൊണ്ടു നടന്നാണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നത്. റൂറൽ ജില്ലാ ഡാൻസാഫ് സംഘമാണ് ഇയാളെ വലയിലാക്കിയത്. തുരുത്ത് ഭാ​ഗത്ത് ഓട്ടോയിൽ കൊണ്ടുനടന്ന് കഞ്ചാവ് വിൽക്കുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്. പിടികൂടുമ്പോൾ നസീറിന്റെ കൈവശം 18 പൊതികളിലായി 200 ​ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം രണ്ട് ദിവസമായി നിരീക്ഷണത്തിലായിരുന്നു. ആലുവ, നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനുകളിലായി നിരവധി ലഹരി മരുന്ന് കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918