27 May, 2026 11:38:09 AM


യുകെയിൽ മലയാളി ഡോക്ടർ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ



ലണ്ടൻ: യുകെയിലെ മിൽട്ടൺ കീൻസിൽ പ്രമുഖ മലയാളി ഡോക്ടർ അച്ചാമ്മ ജോൺ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ 58 കാരനായ ഭർത്താവിനെ ബ്രിട്ടീഷ് പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരമാണ് മിൽട്ടൺ കീൻസിലെ വൂൾവർട്ടണിലുള്ള ദമ്പതികളുടെ വസതിയിൽ വെച്ച് പ്രതിയെ പോലീസ് പിടികൂടുന്നത്.

അടിയന്തര സഹായം തേടിയുള്ള സന്ദേശം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം വീട്ടിലെത്തിയപ്പോഴാണ് അച്ചാമ്മ ജോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ വിദ്യാർത്ഥിനിയായ അച്ചാമ്മ, യുകെയിലെ സ്കിൻ കാൻസർ ചികിത്സാ രംഗത്ത് ഏറെ പ്രശസ്തയായ ഡോക്ടറായിരുന്നു.

ബ്രിട്ടീഷ് ആരോഗ്യരംഗമായ എൻഎച്ച്എസിൽ ഏറെ ജനപ്രിയയായ ഡോക്ടറുടെ ഔദ്യോഗിക ജീവിതം വിജയകരമായിരുന്നെങ്കിലും, കുടുംബജീവിതത്തിൽ ഭർത്താവുമായി കടുത്ത അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായാണ് സൂചനകൾ. കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നതായി ബ്രിട്ടീഷ് പോലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K