13 November, 2026 06:49:34 PM


എം ജി സർവകലാശാലയിൽ മാധ്യമങ്ങൾക്ക് വിലക്ക്



കോട്ടയം: എം.ജി സര്‍വകലാശാലാ ക്യാമ്പസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വൈസ് ചാന്‍സലര്‍. ഇനി മുതല്‍ വാര്‍ത്താ ശേഖരണത്തിനും റിപ്പോര്‍ട്ടിങ്ങിനുമായി സര്‍വകലാശാലയില്‍ പ്രവേശിക്കണമെങ്കില്‍ വൈസ് ചാന്‍സലറുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമായിരിക്കും. ഇതുസംബന്ധിച്ച് വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം രജിസ്ട്രാര്‍ ഓഫീസ് ഉത്തരവിറക്കി. അസിസ്റ്റന്റ് രജിസ്ട്രാര്‍ ബിനോയ് സെബാസ്റ്റ്യനാണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശേഖരിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പുതിയ നിയന്ത്രണം ബാധകമാകുന്നത്. വിസിയുടെ അനുമതിയില്ലാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്യാമ്പസില്‍ പ്രവേശിക്കാനോ വാര്‍ത്താ ശേഖരണം നടത്താനോ കഴിയില്ലെന്നാണ് ഉത്തരവിലെ നിര്‍ദേശം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915