25 July, 2026 09:03:03 AM
'പാറ്റകളെ കൂട്ടത്തോടെ ഇളക്കിവിട്ട' പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല - തിരുത്തുമായി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: താൻ നടത്തിയ പാറ്റ എന്ന പ്രയോഗം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും, തട്ടിപ്പിലൂടെയും വ്യാജ ബിരുദങ്ങളിലൂടെയും അഭിഭാഷക വേഷമണിയുന്നവരെ ഉദ്ദേശിച്ചുള്ളതാണെന്നുമുള്ള തിരുത്തുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് പ്രതികരണവും വിശദീകരണവുമായി രംഗത്തെത്തിയത്.
ഇദ്ദേഹത്തിന്‍റെ പ്രസ്താവനകൾ വലിയ രീതിയിൽ വിവാദമായ പശ്ചാത്തലത്തിലാണിത്. തന്‍റെ വാചകങ്ങൾ തെറ്റിദ്ധരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു. താൻ മൊത്തം യുവാക്കളെയും കുറ്റപ്പെടുത്തി സംസാരിച്ചതല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തെ യുവാക്കളിൽ നിന്നാണ് താൻ ഊർജ്ജം ഉൾക്കൊള്ളുന്നതെന്നും അവർക്കായി സുപ്രീംകോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും വ്യക്തമാക്കി.





