30 July, 2026 06:45:05 PM
സംവിധായകൻ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതർ കത്തിച്ചു

ചാവക്കാട്: ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയുടെ മാരുതി ജമിനി ജീപ്പ് അജ്ഞാതർ കത്തിച്ചു. ഇന്ന് പുർലർച്ചെ വിജീഷിന്റെ തൃശൂർ, മുതുവട്ടൂരിലെ വീട്ടിലെത്തിയാണ് അഞ്ജാതർ ജീപ്പ് കത്തിച്ചത്. രണ്ട് പേർ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുന്നതും വാഹനത്തിന് തീയിട്ട ശേഷം രക്ഷപ്പെടുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. വാഹനത്തിന് തീ പിടിക്കുന്ന കണ്ട നാട്ടുകാരാണ് വിജീഷിന്റെ ബന്ധുക്കളെ വിവരം അറിയിച്ചത്. ഇവർ ചേർന്ന് പിന്നാലെ തീ കെടുത്താൻ ശ്രമിച്ചെങ്കിലും വാഹനം ഭാഗീകമായി കത്തി നശിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. സിനിമ മേഖലയുമായി ബന്ധപ്പെട്ട ശത്രുതയാണോ സംഭവത്തിന് പിന്നിലെന്ന അന്വേഷണവും നടക്കുന്നുണ്ട്. അക്രമികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചെന്നാണ് സൂചന.





