07 September, 2026 06:37:30 PM
കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസ് മുന്നിലെ ബസിലേക്ക് ഇടിച്ചുകയറി; നിരവധി യാത്രക്കാർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളികുരിശുകവലയിൽ മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന 'ഫൗസിയ' എന്ന സ്വകാര്യ ബസിന്റെ പിന്നിൽ, മണിമലയിൽ നിന്ന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്ക് വരികയായിരുന്ന 'ജെറിൻ' എന്ന സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പതിനഞ്ചോളം യാത്രക്കാർക്ക് പരുക്കേേറ്റു. മണിമലയിൽ നിന്ന് വന്ന ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. അപകടത്തിന്റെ ആഘാതത്തിൽ ബസിനുള്ളിലെ കമ്പികളിലും മറ്റും മുഖമിടിച്ചാണ് പലർക്കും പരുക്കേറ്റത്. പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്.





