02 August, 2026 08:34:06 PM


കാഞ്ഞിരപ്പള്ളി താലൂക്കിലെ ദുരന്ത ബാധിത മേഖലകള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു



കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കില്‍ പ്രകൃതിക്ഷോഭം മൂലം നാശനഷ്ടങ്ങളുണ്ടായ മേഖലകള്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ സന്ദര്‍ശിച്ചു.  കൊടുങ്ങ, ഞര്‍ക്കാട് ടോപ്പ്, കൂട്ടിക്കല്‍ ചപ്പാത്ത്, മുണ്ടക്കയം കോസ് വേ, തുടങ്ങിയ സ്ഥലങ്ങളിലെ നിലവിലെ സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തി. ഈ മേഖലകളില്‍ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും വോളണ്ടിയര്‍മാരും ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദുരന്തത്തിന്‍റെ ആഘാതം കുറയ്ക്കുന്നതിന് സഹായകമായതായി അദ്ദേഹം പറഞ്ഞു. 

കൂട്ടിക്കല്‍ ചപ്പാത്തില്‍ മാലിന്യങ്ങള്‍ വന്നടിഞ്ഞ് തടസപ്പെട്ട നീരൊഴുക്ക് സുഗമമാക്കുന്നത് ഉള്‍പ്പെടെ മേഖലയിലെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.  മുണ്ടക്കയം സെന്‍റ് ജോസഫ് എല്‍.പിസ്‌കൂളിലെയും ,ഏന്തയാര്‍ ജെജെ മര്‍ഫി സ്‌കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദര്‍ശിച്ചു. 

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൂസമ്മ മാത്യു, കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആന്‍സമ്മ ഏബ്രഹാം, രണ്ടു പഞ്ചായത്തുകളിലെയും വാർഡ് അംഗങ്ങള്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ജി. നിര്‍മല്‍കുമാര്‍, കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍  പി. എസ്. സുനില്‍കുമാര്‍, തഹസില്‍ദാര്‍(എല്‍.ആര്‍)  കെ. എഫ്. യാസിര്‍ഖാന്‍,  ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ അമ്പിളി ജോസഫ്, പി. എസ്. നിജുമോന്‍ തുടങ്ങിയവരും, കൂട്ടിക്കൽ ,മുണ്ടക്കയംഎരുമേലി വടക്ക്,വില്ലേജ് ഓഫീസർമാരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302