08 October, 2026 09:27:38 PM


കാഞ്ഞിരപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ കയറി ഡ്രൈവറെ കുത്തി കൊലപ്പെടുത്താൻ ശ്രമം



കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഓടികൊണ്ടിരുന്ന സ്വകാര്യ ബസ്സിനുള്ളിൽ വച്ച് ഡ്രൈവറെ കുത്തി കൊലപ്പെടുത്താൻ ശ്രമം. ഇന്നലെ ഉച്ചക്ക് ആയിരുന്നു ബസ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമം നടന്നത്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. "അൽ-അമീൻ" എന്ന ബസ്സിൻ്റെ ഡ്രൈവർ ഈരാറ്റുപേട്ട സ്വദേശിയായ നെബു സെൽമത്തിനെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് അറിയിച്ചത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922