30 September, 2026 04:35:35 PM
കറന്‍റ് പോയി; കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് സർക്കാർ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി. കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിലാണ് വിവിധ ഡിപ്പാർട്ട്മെൻ്റിലെ എട്ട് ജീവനക്കാർ കുടുങ്ങിയത്. രാവിലെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കും ഇടയിലാണ് ജീവനക്കാർ ലിഫ്റ്റിൽ കുടിങ്ങിയത്. കാഞ്ഞിരപ്പള്ളി അഗ്നിശമനരക്ഷാ സേന, സ്റ്റേഷൻ ഓഫീസർ എ സാബുവിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ 'ഹൈഡ്രോളിക് സ്പ്രെഡറിൻ്റെ' സഹായത്താൽ ലിഫ്റ്റിൻ്റെ വാതിൽ തുറന്നാണ് ഇവരെ പുറത്തെത്തിച്ചത്.





