11 July, 2026 11:04:49 AM
കാലം സാക്ഷി: വായന പക്ഷാചരണത്തിൻ്റെ ഭാഗമായ പത്രപ്രദർശനം ശ്രദ്ധേയമായി

പൊൻകുന്നം: ചിറക്കടവ് പബ്ലിക് ലൈബ്രറി വായന പക്ഷാചരണത്തിന്റെ ഭാഗമായി ഒരുക്കിയ പത്രങ്ങളുടെയും ആനുകാലികളുടെയും പ്രദർശനം ശ്രദ്ധേയമായി. 260ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള മഹാരഥന്മാരുടെയും മൺമറഞ്ഞവരുടെയും വാർത്തകൾ ഉൾക്കൊള്ളുന്ന പ്രദർശനം കൗതുക കാഴ്ചയായിരുന്നു. ഐ വി ദാസ് അനുസ്മരണവും വായനപക്ഷാചരണ സമാപനവുo എസ്ബിവി എൻഎസ്എസ് യു പി സ്കൂൾ പ്രഥമാധ്യാപക ൻ ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ലത ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി രാജേഷ് പൊൻകുന്നം അനുസ്മരണ പ്രഭാഷണം നടത്തി. വായനമത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.






