24 September, 2026 07:36:59 PM


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഉടന്‍ രാജിവയ്ക്കണം- സിജെപി



ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം സ്ഥാനമൊഴിയണമെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി വീണ്ടും പ്രതിഷേധ സമരങ്ങൾ ആരംഭിക്കുമെന്ന് സിജെപി നേതാവ് അഭിജീത് ദിപ്കെ മുന്നറിയിപ്പ് നൽകി.

ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഗ്യാനേഷ് കുമാർ വലിയ ഭീഷണിയാണെന്നാണ് നേതാക്കളുടെ ആരോപണം. അതിനാൽ അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം.

ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സിജെപി നേതാക്കൾ വ്യക്തമാക്കി. നിലവിൽ നടക്കുന്ന എസ്ഐആർ നടപടികൾ മരവിപ്പിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. കൂടാതെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ നിർത്തിവയ്ക്കണമെന്ന ആവശ്യവും സിജെപി മുന്നോട്ടുവച്ചു.

ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ രാജ്യവ്യാപക പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തിന്റെ തുടർ നടപടികൾ സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301