23 September, 2026 06:44:25 PM


താമരശേരിയില്‍ സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് പാമ്പുകടിയേറ്റു



കോഴിക്കോട്: താമരശേരിയിൽ സ്കൂൾ വളപ്പിൽ വച്ച് വിദ്യാർഥിക്ക് പാമ്പുകടിയേറ്റു. ചാലക്കര ഗവ. യു.പി. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ അഹിയാൻ മുഹമ്മദിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അഹിയാന് കടിയേറ്റത്. സംഭവമറിഞ്ഞ ഉടൻ അധ്യാപകർ കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297