07 November, 2026 10:02:10 AM
മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം; വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരെ പോക്സോ കേസ്

മീനങ്ങാടി: വയനാട് മീനങ്ങാടി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ വിദ്യാർഥികളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് സൈബർ പൊലീസ്. മീനങ്ങാടിയിലെ യുഡിഎഫ് നേതൃത്വം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഐടി ആക്ട്, പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
18 വയസ്സിൽ താഴെയുള്ള കുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 79-ാം വകുപ്പ്, ഐടി ആക്ടിലെ 67B വകുപ്പ്, പോക്സോ നിയമത്തിലെ 11(i), 12 വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ്. കുട്ടികൾക്കെതിരെ മോശം കമന്റുകൾ രേഖപ്പെടുത്തിയവരും അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവച്ചവരും അന്വേഷണ പരിധിയിലാകും. സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളെ അധിക്ഷേപിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.
അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സ്കൂൾ പ്രിൻസിപ്പലും പിടിഎ പ്രസി





