11 November, 2026 12:48:20 PM
കൊലക്കേസ് പ്രതിക്കൊപ്പം സന്ദീപ് വാര്യർ അടക്കമുള്ള യുഡിഎഫ് നേതാക്കൾ; ചിത്രങ്ങൾ പുറത്ത്

കാസർഗോഡ്: നാല് വർഷമായി സംസ്ഥാന ക്രൈംബ്രാഞ്ച് തേടുന്ന കൊലക്കേസ് പ്രതിക്കൊപ്പം സൗഹൃദം പങ്കിട്ട് യുഡിഎഫ് നേതാക്കൾ. കാസർഗോട്ടെ അബൂബക്കർ സിദ്ദിഖ് കൊലപാതക കേസിലെ പ്രതി അഹമ്മദ് റയീസിനൊപ്പം എംഎൽഎമാർ അടക്കം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്. സന്ദീപ് വാര്യർ എംഎൽഎ, എകെഎം അഷ്‌റഫ് എംഎൽഎ, എൻ എ നെല്ലിക്കുന്ന് എന്നിവരാണ് പ്രതിക്കൊപ്പമുള്ളത്. ഗൾഫിൽ ജ്വല്ലറി ഉദ്ഘാടന ചടങ്ങിലെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.
2022 ജൂണ്‍ 26നായിരുന്നു ദുബായിലേക്കുള്ള ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഉപ്പളയില്‍ ക്വട്ടേഷന്‍ സംഘം കാസര്‍കോട്ടെ അബൂബക്കര്‍ സിദ്ദിഖിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കേസിലെ 13ാം പ്രതിയാണ് റയീസ്. പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ അന്വേഷണ സംഘം ഇറക്കിയിരുന്നു. ഈ പ്രതിക്കൊപ്പമുള്ള യുഡിഎഫ് നേതാക്കളുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.





