08 November, 2026 12:05:51 PM
കാക്കനാട് അപ്പാർട്ട്മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ യുവതി കസ്റ്റഡിയിൽ

കാക്കനാട്: കാക്കനാട് അപ്പാർട്ട്മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചൂർണിക്കര സ്വദേശി ബ്രൈറ്റ് ബിജു (22) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തായ യുവതി ഇൻഫോപാർക്ക് പൊലീസിന്റെ കസ്റ്റഡിയിലാണ്. ചെമ്പുമുക്ക് സ്വദേശിയായ 22കാരിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇൻഫോപാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.





