13 November, 2026 07:00:47 PM


മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുത്തന്‍ ഇന്നോവ: 24 കാറിന് ചെലവ് 9.6കോടി



തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ 24 പുതിയ ടൊയോട്ട ഇന്നോവ കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും ഉള്‍പ്പടെ 22 കാറുകളും സംസ്ഥാനത്ത് എത്തുന്ന അതിഥികള്‍ക്കായി രണ്ടുകാറുകളും വാങ്ങാനാണ് തീരുമാനം. ഇന്നോവയുടെ ഏറ്റവും കൂടിയ മോഡല്‍ കാറുകളാണ് വാങ്ങുക. ജനറല്‍ അഡ്മിനിസ്‌ട്രേഷന്റെ പ്രോട്ടോകോള്‍ വിഭാഗമാണ് കാറുകള്‍ വാങ്ങാനായി ഉത്തരവിറക്കിയിരിക്കുന്നത്. ഒന്‍പത് കോടി 60 ലക്ഷം രൂപ ഇതിനായി ചെലവ് വരുമെന്നാണ് കണക്കുകള്‍. പലവണ്ടികള്‍ക്കും കാലപഴക്കം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പഴയ സര്‍ക്കാരിന്റെ കാലത്തുള്ള വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. വണ്ടിയുടെ കാലപഴക്കം ചുണ്ടിക്കാട്ടി കേടാകുന്നതായി മന്ത്രിമാര്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. പലമന്ത്രിമാരും സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302