16 January, 2016 12:27:40 AM


'പാവാട' മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി പിടിയില്‍



കരുനാഗപ്പള്ളി:  പൃഥ്വിരാജ് ചിത്രം പാവാട മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി പിടിയില്‍. കരുനാഗപ്പള്ളി കാര്‍ണിവല്‍ തീയറ്ററിലാണ് സംഭവം. വിപിന്‍ ചന്ദ്രന്‍ രചിച്ച് മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ മുക്കാല്‍ മണിക്കൂറോളം വിദ്യാര്‍ത്ഥി മൊബൈലില്‍ പകര്‍ത്തിയിരുന്നു. സംശയം തോന്നിയ ആളുകള്‍ ഇക്കാര്യം തീയറ്റര്‍ ജീവനക്കാരോട് പറയുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥി പിടിയിലാവുകയുമായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസിന് കൈമാറി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K