26 January, 2016 04:23:58 PM


ഇതാ കുറച്ച് നാട്ടു മരുന്നുകള്‍ : പരീക്ഷിച്ചു നോക്കൂ

വായില്‍ അരുചി വന്നാല്‍ : ചുക്ക് പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക, കറിവേപ്പില മോരില്‍ അരച്ച് കലക്കി സേവിക്കുക, കരിമ്പിന്‍ നീരും ഇഞ്ചി നീരും സമം ചേര്‍ത്ത് കുടിക്കുക.



വായ്പുണ്ണിന്  : ഉണക്കനെല്ലിക്ക ചവച്ചരച്ച് തിന്നുക, പാവലിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞ് നീര് കവിള്‍ കൊള്ളുക, കച്ചോലത്തിന്‍റെ ഇല അരച്ച് പുരട്ടുന്നതും ജാതിക്ക അരച്ചു പുരട്ടുന്നതും നല്ലതാണ്. മുക്കുറ്റി സമൂലം അരച്ച് താറാവിന്‍റെ മുട്ടയില്‍ ചേര്‍ത്ത് വറുത്ത് കഴിക്കുക.

ഇക്കിള്‍ അകറ്റാന്‍ : തുമ്പപ്പൂ അരച്ച് മോരില്‍ ചേര്‍ത്ത് കഴിക്കുക, ഇഞ്ചിനീര് തേനില്‍ ചേര്‍ത്ത് കഴിക്കുക, വായില്‍ നിറയെ വെള്ളമൊഴിച്ച് ഒരു മിനിറ്റ് മൂക്ക് അടച്ചു പിടിക്കുക.

പല്ലിന് ബലം കിട്ടാന്‍ : വേപ്പിലക്കമ്പ് ഉപയോഗിച്ച് പല്ല് തേക്കുക, ഉപ്പ് വെള്ളം ചെറുചൂടോടെ വായില്‍ കവിള്‍ കൊള്ളുക, പേരയിലയിട്ടു വെന്ത വെള്ളം കവിള്‍ കൊള്ളുക, പഴുത്ത പ്ലാവില കൊണ്ട് പല്ല് തേക്കുക.

പല്ലിന് ദ്വാരമുണ്ടെങ്കില്‍ : വാതക്കൊടിയുടെ വേരിറക്കി വയ്ക്കുക, കുരുമുളക് വള്ളി ചുട്ട് ചൂടോടെ കടിച്ചു പിടിക്കുക, കച്ചോലവും വെളുത്തുള്ളിയും കടിച്ചു പിടിക്കുക.

മോണരോഗം : ഇഞ്ചിനീരില്‍ തേന്‍ ചേര്‍ത്ത് കവിള്‍ കൊള്ളുക.

വായനാറ്റം : ഇരട്ടിമധുരം ഇടയ്ക്കിടെ ചവയ്ക്കുക, നാരങ്ങാനീര് പനിനീരില്‍ കലക്കി കവിള്‍ കൊള്ളുക, പഴുത്ത മാവില കൊണ്ട് പല്ല് തേക്കുക.

ചെറിയ ജീരകം, ഗ്രാമ്പൂ, ഉപ്പ് എന്നിവ പൊടിച്ച് അതുകൊണ്ട് തുടര്‍ച്ചയായി പല്ല് തേച്ചാല്‍ പല്ല് തേയ്ക്കുമ്പോള്‍ ബ്രഷില്‍ ചോര പുരളുന്നത് നിലയ്ക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.3K