22 May, 2020 09:06:06 AM


തകിടം മറിഞ്ഞ് അമേരിക്ക; തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ച് 3.86 കോടി ആളുകള്‍



​ന്യുയോ​ർ​ക്ക്: കൊ​റോ​ണ വ്യാ​പ​നം അ​മേ​രി​ക്ക​യു​ടെ സമ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ സൃ​ഷ്ടി​ച്ച ആ​ഘാ​തം ചെ​റു​ത​ല്ല. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പദ്‌​വ്യ​വ​സ്ഥ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​മേ​രി​ക്ക​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ​യും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും അ​തി​രൂ​ക്ഷ​മാ​കു​ന്നു. തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​ലേ​യ്ക്ക് എ​ത്തു​മെ​ന്ന പ്ര​വ​ച​ന​ങ്ങ​ൾ​ക്കി​ട​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്.


ജോ​ലി ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യി അ​പേ​ക്ഷി​ച്ച​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച 2.4 ദ​ശ​ല​ക്ഷം ആ​ളു​ക​ളാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യി അ​പേ​ക്ഷി​ച്ച​ത്. ഇ​തോ​ടെ, മാ​ർ​ച്ച് പ​കു​തി മു​ത​ൽ തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യി അ​പേ​ക്ഷി​ച്ച​വ​രു​ടെ എ​ണ്ണം 3.86 കോ​ടി​യാ​യി. കോ​വി​ഡ് അ​മേ​രി​ക്ക​യു​ടെ സമ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K