20 November, 2025 12:59:51 PM
ഒമാനില്‍ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

മസ്‌കറ്റ്: ഒമാനില്‍ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ ആമിറാത്ത് വിലായത്തിലാണ് ഭര്‍ത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന ഒമാനി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
കാര്‍ബര്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ഓപ്പറേഷന്‍സ് സെന്ററിന് വിവരം ലഭിക്കുകയും പൊലീസ് ഉടന്‍ ഇടപെടല്‍ നടത്തുകയുമായിരുന്നു. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.





