05 November, 2025 09:19:15 AM


ടേക്ക് ഓഫിന് പിന്നാലെ യുഎസിൽ കാർഗോ വിമാനം തകർന്നു വീണു; മൂന്ന് ജീവനക്കാർക്ക് ദാരുണാന്ത്യം



കെന്റക്കി: അമേരിക്കയില്‍ ചരക്കുവിമാനം തകര്‍ന്ന് അപകടം. വ്യവസായ മേഖലയായ ലൂയിവിലെ മുഹമ്മദ് അലി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് അപകടം. ഹോണോലുലുവിലേക്ക് പോയ യുപിഎസ് കമ്പനിയുടെ വിമാനമാണ് തകര്‍ന്നത്. വിമാനത്തിൽ ആകെയുണ്ടായിരുന്ന മൂന്ന് ജീവനക്കാർ മരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ടേക്ക് ഓഫ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്ന് വീണു. റണ്‍വേയിലൂടെ നീങ്ങുമ്പോള്‍ തന്നെ വിമാനത്തിന് തീപിടിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അപകടം നടന്ന വ്യവസായ മേഖലയില്‍ ഉണ്ടായിരുന്നവര്‍ക്ക് ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു.

യുപിഎസ് കമ്പനിയുടെ ഉടമസ്ഥതയില്‍ 1991ല്‍ പുറത്തിറക്കിയ മക്‌ഡൊണല്‍ ഡഗ്ലസ് എംഡി-11 വിമാനമാണ് അപകടത്തില്‍പെട്ടത്. മിനാത്തില്‍ 38,000 ഗാലോണ്‍ ഇന്ധനമുണ്ടായിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്നലെ വൈകീട്ട് 5.15നായിരുന്നു അപകടം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943