01 December, 2025 08:19:57 AM


കാലിഫോർണിയയിൽ ബർത്ത്‌ഡേ പാർട്ടിക്കിടയിൽ വെടിവെയ്പ്പ്; നാല് പേർ കൊല്ലപ്പെട്ടു



കാലിഫോർണിയ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിലുള്ള സ്റ്റോക്ടണിലെ റെസ്റ്റോറന്റിൽ ബർത്ത്‌ഡേ പാർട്ടിക്കിടയിൽ നടന്ന വെടിവെയ്പ്പിൽ കുട്ടികൾ ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ പത്ത് പേർക്ക് വെടിയേറ്റിട്ടുണ്ട്. സ്റ്റോക്ടണിലെ ലൂസിലേ അവന്യുവിലാണ് വെടിവെയ്പ്പ് നടന്നത്. വെടിവെയ്പ്പ് നടത്തിയ ആളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പാർക്കിങ് പ്രദേശത്തിന് സമീപമുള്ള ഹാളിലാണ് വെടിവെയ്പ്പ് നടന്നത്. മുൻകൂട്ടി പദ്ധതിയിട്ട അക്രമമാണെന്നാണ് വിവരം. പരിക്കേറ്റവരുടെ നിലയെ കുറിച്ചും വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953