21 November, 2025 04:27:51 PM


ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്നു വീണു; പൈലറ്റിന് ഗുരുതര പരിക്ക്


ദുബായ്: ദുബായ് എയര്‍ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്ന് വീണു. വ്യോമാഭ്യാസത്തിനിടെയാണ് തകര്‍ന്നുവീണത്. പൈലറ്റിന്റെ നില ഗുരുതരമാണെന്നാണ് വിവരം. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചകഴിഞ്ഞ് 2.10 ഓടെയായിരുന്നു അപകടം. പിന്നാലെ അപകടസ്ഥലത്ത് കനത്ത പുക ഉയർന്നു. ഇന്ത്യൻ വ്യോമസേനയുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവരേണ്ടതുണ്ട്. നിലവിൽ എയർഷോ നിർത്തിവെച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 105