26 May, 2020 11:25:42 AM


സംസ്ഥാനത്ത് മദ്യവിൽപ്പന വ്യാഴാഴ്ച പുനഃരാരംഭിക്കും; ബുക്കിംഗ് നാളെ മുതല്‍



തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പന വ്യാഴാഴ്ച മുതൽ പുനഃരാരംഭിക്കുവാൻ തീരുമാനം. മ​ദ്യം വാ​ങ്ങാ​നു​ള്ള ഓ​ണ്‍​ലൈ​ന്‍ ആ​പ്പാ​യ ബെ​വ്ക്യൂ​വി​ന് ഗൂ​ഗി​ളി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചതോടെയാണ് തീരുമാനം. ഇ​ന്ന് ഉ​ച്ച​യോ​ടെ പ്ലേ​സ്റ്റോ​റി​ൽ ആ​പ്പ് ല​ഭ്യ​മാ​കു​മെ​ന്നും ബുധനാഴ്ച മദ്യം ബുക്ക് ചെയ്യാമെന്നും വ്യാഴാഴ്ച മദ്യം വിൽപ്പന ആരംഭിക്കുമെന്നും ബി​വ​റേ​ജ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 


സാധാരണ ഫോണിൽ കൂടി എസ്എംഎസ് വഴിയാണ് മദ്യം ബുക്ക് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ടെലികോം കമ്പനികളുമായി ഇന്ന് ചർച്ച നടത്തും. ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് ആ​പ്പി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഫെ​യ​ർ​കോ​ഡ് സി​ഇ​ഒ എം.​ജി.​കെ. വി​ഷ്ണു പ​റ​ഞ്ഞു. സാ​ധാ​ര​ണ ഫോ​ണി​ലൂ​ടെ​യും ആ​പ്പ് ഉ​പ​യോ​ഗി​ക്കാം. സ​ർ​ക്കാ​ർ സെ​ർ​വ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി



Share this News Now:
  • Google+
Like(s): 4.8K