05 March, 2021 08:47:06 PM


വാടകയ്‌ക്കെടുത്ത വാഹനം പണയംവച്ച് തട്ടിപ്പ്; മുഖ്യപ്രതി പിടിയില്‍



കായംകുളം: വാഹനം വാടകയ്‌ക്കെടുത്ത്‌ പണയംവച്ച് പണംതട്ടുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. കായംകുളം പുതുപ്പിള്ളി നോർത്ത് കടയിൽ വടക്കതിൽ നിഥിനാണ്‌ (32) ആലുവ പൊലീസിന്റെ പിടിയിലായത്‌. 2019 ജൂൺ 16ന് നായത്തോട് സ്വദേശിയുടെ കാർ വാടകയ്ക്ക് എടുത്തശേഷം കോയമ്പത്തൂരിൽ പണയം വയ്ക്കുകയായിരുന്നു. തുടർന്ന് ഇയാളും സംഘവും ഒളിവിൽ പോയി.


ജില്ലാ പൊലീസ് മേധാവി കെ കാർത്തികിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരവെയാണ്‌ പ്രതി അറസ്‌റ്റിലായത്‌. ഇയാൾക്കെതിരെ കായംകുളം പൊലീസ് സ്റ്റേഷനിൽ സമാനസ്വഭാവമുള്ള അഞ്ച് കേസുകൾ നിലവിലുണ്ട്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K