07 October, 2023 06:59:56 PM
ആലപ്പുഴയില്‍ മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് ആറാം ക്ലാസുകാരന്‍ മരിച്ചു
![](https://www.kairalynews.com/uploads/page_content_images/kairaly_news_16966856100.jpeg)
ആലപ്പുഴ: മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ വള്ളികുന്നത്താണ് സംഭവം. കഞ്ഞിപ്പുഴ സ്വദേഷി മുഹമ്മദ് അഹസന്‍ (12) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് വീട്ടുവളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടയിൽ മരത്തിന്‍റെ ചില്ല ദേഹത്തേക്ക് വീഴുകയായിരുന്നു. ചങ്ങംളങ്ങര ശ്രീ വിവേകാനന്ദ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അഹസൻ. കബറടക്കം പീന്നീട് കാഞ്ഞിപ്പുഴ ജമാഅത്ത് മസ്ജിദിൽ.