19 November, 2023 03:11:10 PM
നൂറനാട് മറ്റപ്പള്ളിയിലെ കുന്നിടിക്കല്‍ വിവാദം; ജില്ലാ കലക്ടറുടെ അന്വേഷണം തുടങ്ങി
ആലപ്പുഴ: നൂറനാട് മറ്റപ്പള്ളിയിലെ കുന്നിടിക്കല്‍ വിവാദം ജില്ലാ കലക്ടറുടെ അന്വേഷണം തുടങ്ങി. കലക്ടര്‍ ജോണ്‍ സാമുവല്‍ മട്ടപ്പള്ളിയിലെ കുന്നിടിച്ച സ്ഥലത്ത് നേരിട്ട് എത്തിയാണ് പരിശോധന. റവന്യൂ ,ജിയോളജി ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടായിരുന്നു. സമരസമിതി അംഗങ്ങളും ജില്ലാ കലക്ടറെ കാണാനെത്തിയിരിന്നു. കലക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.
മറ്റപ്പള്ളി കുന്നിടിച്ചത് അനധികൃതമായെന്ന് കണ്ടെത്തിയിരുന്നു. അനുമതിയില്ലാത്ത സര്‍വേ നമ്പറിൽ നിന്നാണ് കുന്നിടിക്കല്‍ തുടങ്ങിയത്. മണ്ണെടുപ്പിന് മുന്‍പ് പാലിക്കേണ്ട കേന്ദ്ര വനം പരിസ്തിഥി മന്ത്രാലയത്തിന്‍റെ പ്രൊട്ടോക്കളും ലംഘിച്ചതായി തെളിഞ്ഞിരുന്നു.