26 September, 2023 11:22:34 AM


തേങ്ങയിടാൻ കയറിയയാള്‍ ഏണി മറിഞ്ഞ് ഗേറ്റില്‍ വീണ് മരിച്ചു



മാവേലിക്കര: തേങ്ങയിടാനായി തെങ്ങിൽ ഏണി ചാരിവച്ചു കയറാൻ ശ്രമിക്കവേ ഏണി മറിഞ്ഞ് വീടിന്‍റെ ഗേറ്റിനു മുകളിലേക്കു വീണയാൾ കമ്പികൾ വയറ്റിൽ തുളഞ്ഞു കയറി മരിച്ചു. തഴക്കര കുന്നം വിഷ്ണുഭവനിൽ വിജയകുമാറാണ് (58) മരിച്ചത്. അയൽവീട്ടിലെ ആവശ്യത്തിനു തേങ്ങയിടാൻ ഇന്നലെ രാവിലെ 11 ന് ഏണിയിലൂടെ തെങ്ങിൽ കയറിയപ്പോഴാണ് അപകടം ഉണ്ടായത്.

തെന്നി മാറിയ ഏണിയിൽ നിന്നു വീടിന്‍റെ ഗേറ്റിനു മുകളിലേക്കു വീണ വിജയകുമാറിന്‍റെ വയറിൽ ഗേറ്റിന് മുകളിലെ കൂർത്ത കമ്പികൾ തുളഞ്ഞു കയറി.ഏതാനും മിനിറ്റുകൾ കമ്പിയിൽ കുരുങ്ങിക്കിടന്ന വിജയകുമാറിനെ നാട്ടുകാരെത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംസ്കാരം പിന്നീട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K