03 November, 2023 05:11:32 PM


വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10 ലിറ്റർ ചാരായവുമായി ഒരാൾ എക്സൈസിന്‍റെ പിടിയിൽ



ആലപ്പുഴ: ആലപ്പുഴയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10 ലിറ്റർ ചാരായവുമായി ഒരാൾ എക്സൈസിന്‍റെ പിടിയിലായി. ഹരിപ്പാട് പള്ളിപ്പാട് കരിപ്പുഴ മുപ്പത്തഞ്ചിൽ രാജീവ് (39) നെയാണ് എക്സൈസ് സംഘം പിടികൂടിയത്. അനധികൃത വിൽപ്പന നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതത്.

ആലപ്പുഴ എക്സൈസ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സി ഐ എം. മഹേഷിന്റെ നിർദ്ദേശപ്രകാരം പ്രിവന്റീവ് ഓഫീസർമാരായ ഗോപകുമാർ, പ്രസന്നൻ, ഗ്രേഡ് പ്രിവന്റിവ് ഓഫീസർ സജിമോൻ, റെനി, ദിലീഷ്, റഹീം, അരുൺ, രശ്മി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K