19 October, 2023 04:36:25 PM


ആലപ്പുഴയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു



ആലപ്പുഴ തിരുവമ്പാടിയിൽ ഭാര്യയെ തലയ്ക്ക് മുറിവേറ്റ് മരിച്ച നിലയിലും ഭർത്താവിനെ കൈഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി.തിരുവമ്പാടി കല്ലുപുരയ്ക്കൽ ലിസമ്മയെ(65) ആണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് പൊന്നപ്പനാണ് ആശുപത്രിയിലുള്ളത്. ഭക്ഷണവുമായെത്തിയ ഡെലിവറി ബോയി വിളിച്ചിട്ട് എടുക്കാത്തതിനാൽ അയൽക്കാരൻ നോക്കിയപ്പോഴാണ് ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സംശയം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K