16 October, 2023 11:45:43 AM


ആലപ്പുഴയിൽ മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ



ആലപ്പുഴ: മാരാരിക്കുളം റെയിൽവേ സ്റ്റേഷൻ സമീപത്തുനിന്ന് 3 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. സക്കീർ ഹുസൈൻ (26) എന്ന ആളാണ് പിടിയിലായത്. മാരാരിക്കുളം റെയിൽവേ സ്റ്റേഷൻ സമീപത്ത് വെച്ച് രാത്രി പത്തരയോടെയാണ് എക്സൈസ് പിടികൂടിയത്. 

ഒഡീഷയിലെ സാമ്പൽ പൂർ എന്ന സ്ഥലത്ത് നിന്നാണ് സക്കീർ ഹുസൈൻ കഞ്ചാവ് വാങ്ങുന്നതെന്നും ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ദൻബാദ് എക്സ്പ്രസിൽ ആലപ്പുഴയിൽ വന്നിറങ്ങി ജില്ലയിലെ വിവിധ മേഖലകളിൽ വിതരണം ചെയ്യുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K