01 October, 2023 04:44:36 PM
ഹരിപ്പാട് വൻ വ്യാജ മദ്യവേട്ട: 1000ത്തിലേറെ കുപ്പികൾ പിടിച്ചു; ഒരാൾ കസ്റ്റഡിയിൽ
ഹരിപ്പാട്: ഹരിപ്പാട് ചേപ്പാട് വൻ വ്യാജ മദ്യവേട്ട. 1000ത്തിലേറെ കുപ്പികൾ പിടിച്ചു. ഒരാൾ കസ്റ്റഡിയിൽ. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജ മദ്യം പിടികൂടിയത്. വീട് കേന്ദ്രീകരിച്ച് വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ ഒരാളെ എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. എക്സൈസിന്റെ പ്രത്യേക സംഘമാണ് വ്യാജ മദ്യം നിർമ്മാണം പിടികൂടിയത്.
അര ലിറ്ററിൻ്റെ ആയിരത്തിലേറെ കുപ്പി വ്യാജ മദ്യവും പിടിച്ചെടുത്തു. മദ്യശാലകൾക്ക് അവധിയായതിനാൽ രഹസ്യമായി വിൽക്കുന്നതിന് വേണ്ടിയായിരുന്നു ഇത് ശേഖരിച്ചു വെച്ചത്. ബോട്ട്ലിംഗ് യൂണിറ്റടക്കം സജീകരിച്ചിരുന്നു. വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.